Wednesday, November 9, 2011

തകര്‍ന്നു വീണ പഴയ കൊച്ചിന്‍ പാലം



പാലം തകര്‍ന്നു വീണത് എന്തുകൊണ്ട് 


ഷോര്‍ണൂര്‍ ചെറുതുരുത്തി ഭാഗങ്ങളിലേക്ക് കയറ്റുന്ന കള്ള മണലിന്റെ പ്രധാന ഉറവിടം പഴയ കൊച്ചിന്‍ പലതിനു താഴെ   നിന്നാണ്.പെട്ടെന്ന് ശ്രധിക്കാത്തതും എന്നാല്‍ വളരെ  അധികം ഗതാഗത യോഗ്യവുമായ ഈ ഭാഗത്ത് മണല്‍ വാരല്‍ താരതമ്യേന വളരെ കൂടുതലാണ്.ഖനനം ചെയ്യുന്ന്ന മണലിനു അനുസൃതമായി പുതിയ മണല്‍ വന്നു അടിയാത്തത് കാരണം  ഈ ഭാഗങ്ങളില്‍ വന്‍ കുഴികള്‍ രൂപപെടുകയും പുഴയുടെ മണല്‍ നിരപ്പും ജല നിരപ്പും താഴ്ന്നു പോവുകയും ചെയ്യുന്നു.ഇത് പാലത്തിന്റെ കല്‍ തൂണുകളെ സാരമായി ഭാധിക്കുകയും ചെയ്യുന്നു.മണല്‍ ഖനനം mansson  മാസം കഴിഞ്ഞതോടെ വീണ്ടും വര്‍ധിച്ചപ്പോള്‍ അത് പാലത്തിന്റെ അപകടാവസ്ഥ കൂട്ടുകയും പാലം ഇടിഞ്ഞു താഴെ വീഴാന്‍ കാരണം ആവുകയും ചെയ്യുന്നു
അനധിക്രിധമായി കടത്തുന്ന മണല്‍ മാത്രമാണ് പാലത്തിനു താഴെ ഉള്ള ഈ പ്രദേശത്ത് നിന്നും എടുക്കുന്നുള്ളൂ..വള്ളത്തോള്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ അംഗീകരിച്ച 5  കടവുകളും പാലത്തില്‍ നിന്നും അകലെ ആണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.